ഷാർജയിൽ നിര്യാതനായി.
പൊന്നാനി സ്വദേശി
ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ചു.
ഷാർജ : പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ(41) ഷാർജയിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.
പതിനഞ്ച് വർഷത്തോളമായി യുഎഇ പ്രവാസിയാണ്.
അബുദാബി അഡ്നോക്ക് പെട്രോൾ പമ്പിൽ പത്ത് വർഷത്തോളം ജോലി ചെയ്തിരുന്നു.
രണ്ട് വർഷത്തോളമായി ഷാർജ പ്രൈവറ്റ് ലബോറട്ടറി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അൽ ഖാസിമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള ഒരുക്കങ്ങൾ നടന്നു വരികയാണ്.
പരേതരായ കുഞ്ഞിബാവ, ഹജ്ജു ദമ്പതികളുടെ മകനാണ്.
ഭാര്യ: സുലൈഖ പുറങ്ങ്
മക്കൾ: സയാൻ (ഹിലാൽ പബ്ലിക് സ്ക്കൂൾ വിദ്യാർത്ഥി) സൈബ, സൈഫ, സമാൻ
സഹോദരങ്ങൾ: റാസിഖ്, നസീറ.
ഖബറടക്കം: പൊന്നാനി മിസിരിപളളിയിൽ.