ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചെയർമാൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ചു.

ponnani channel
By -
0 minute read
0
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന ബീവറേജസ് കോർപ്പ റേഷൻ്റെ ഔട്ട് ലെറ്റ് ജനവാസ മേഖലയും ആരാധനാലയങ്ങൾ, യു.പി. സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന പുഴമ്പ്രം പ്രദേശത്തുള്ള പുതിയ കെട്ടിടത്തിലേക്ക് നഗരസഭയുടെ വ്യാപാര അനുമതി കൂടാതെ മാറ്റി സ്ഥാപിച്ച നടപടി പുന: പരിശോധിക്കണമെന്നും ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പുതിയ സ്ഥലത്തുള്ള ടി സ്ഥാപനം അടച്ചു പൂട്ടണമെന്നും പൊതു മാനദണ്ഡങ്ങൾ പാലിച്ച് ജനവാസമേഖലയിൽ നിന്നും അകന്ന മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഈ കൗൺസിൽ യോഗം ഐകകണ്ഠേന ബഹു: കേരള എക്സ്സൈസ് വകുപ്പ് മന്ത്രിയോടും ജില്ലാ കലക്ടറോടും ആവശ്യപ്പെടുന്നു.





പ്രമേയം ഐക കണ്ഠേന അംഗീകരിച്ചു.


തുടർ
നടപടികൾക്കായി കേരള എക്സ്സൈസ് വകുപ്പ് മന്ത്രി, മലപ്പുറം ജില്ലാ കലക്ടർ, സംസ്ഥാന എക്സ്സൈസ് കമ്മീഷണർ എന്നിവർക്ക് അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,
ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർ ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)