പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞകൗമാരക്കാരായ മൂന്ന് പേർ പോലീസ് പിടിയിലായി
പൊന്നാനിയിൽ ചമ്രവട്ടം ജംഗ്ഷനിൽ ഉണ്ടായിരുന്ന ബിവറേജസ് പൊന്നാനി പുഴമ്പ്രത്തേക്ക് മാറ്റിയതിൽ വ്യാപക ജനകീയ പ്രതിഷേധം തുടരുന്നതിനിടയിൽ രാത്രിയിൽ എത്തിയ മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിയുകയും ഷോപ്പിൻ്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബവ്‌കോ മാനേജരുടെ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പരിസര പ്രദേശങ്ങളിലെ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിൽ സംഭവത്തിന് പിന്നിൽ പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയത് എന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ചു വരുന്നു. ഔട്ട് ലെറ്റിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു വലിച്ചെറിഞ്ഞത് സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞത് പോലീസ് കണ്ടെത്തു.പ്രായ പൂർത്തി ആവാത്തതിനാൽ മൂന്നു പേരെയും പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. സംഭവസ്ഥലത്തേക്ക് കൗമാരക്കാരെത്തിയ സ്കൂട്ടർ പോലീസ് കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി. പൊന്നാനി പോലീസ് സബ് ഇൻസ്പെക്ടർ യാസിർ എ. എം, എ എസ്.ഐ ജയപ്രകാശ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ. എസ്, ഉദയകുമാർ, വിപിൻ രാജ് സിവിൽ പൊലീസ് ഓഫീസറായ മഹേഷ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘം ആണ് അന്വേഷണം നടത്തിയത്.