പൊന്നാനി നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ നൂതന സംവിധാനങ്ങളൊരുക്കി മെഡിക്കൽ ലാബ് സൗകര്യങ്ങൾ വിപുലീകരിച്ചു. വിവിധ രോഗ നിർണ്ണയം നടത്തുന്നതിനുള്ള രക്ത പരിശോധനയ്ക്കുള്ള ഹിമറ്റോളജി അനലൈസർ, സ്പെസിമെൻ പരിശോധനയ്ക്കുള്ള പുതിയ മൈക്രോസ്കോപ്പ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ ഷീന സുദേശൻ ,രജീഷ് ഊ പ്പാല എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വെച്ച് മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് - വാക്സിനേഷൻ ക്യാമ്പ് ഉത്ഘാടനവും ചെയർമാൻ നിർവ്വഹിച്ചു.
കൗൺസിലർമാർ , ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ,ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ ഓഫീസർ Dr. ഷിൻറു സ്വാഗതവും െഹൽത്ത് ഇൻസ്പെക്ടർ ഗംഗാധരൻ നന്ദിയും പറഞ്ഞു