സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടു

ponnani channel
By -
0 minute read
0
ഹജ്ജ് തീർത്ഥാടനത്തിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ വെച്ച് മരണപ്പെട്ടു

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ പൊന്നാനി കോട്ടത്തറ സ്വദേശിനി മാളിയേക്കൽ അസ്മ (51 വയസ്സ്) മക്കയിൽ വെച്ച് മരണപ്പെട്ടു. 

മെയ് 8 ന് അക്ബർ ട്രാവൽസ് ഗ്രൂപ്പ് മുഖേന എത്തിയതായിരുന്നു. 

ഹൃദയ സ്തംഭനമാണ് മരണ കാരണം. 

പരേതരായ അബ്ദുല്ലകുട്ടി ഫാത്തിമ ദമ്പതികളുടെ മകളാണ്. 

പൊന്നാനി തെക്കേപ്പുറം ജംഷീ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അബ്ദുൽ മജീദ് (PCWF പൊന്നാനി മുൻസിപ്പൽ എക്സിക്യൂട്ടീവ് മെമ്പർ) ഭർത്താവാണ്. 

മക്കൾ: പരേതനായ മുഹമ്മദ് ജംഷീർ, മുഹമ്മദ് ജസീർ, മുഹമ്മദ് മശ്ഹൂർ, മുഹമ്മദ് അജ്മൽ.

ജാമാതാക്കൾ : സഫ്രീന, മുഫീദ, സജ്ന 

ഇന്ന് തന്നെ മക്കയിലെ ജന്നത്തുൽ ബഖീഹിൽ ഖബറടക്കം നടക്കുന്നതാണ്.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)