ഇസ്രയേൽ പട്ടിണിക്കിട്ട് കൊല്ലുന്ന ഗാസയിലെ ഇളം കുരുന്നുകളോട് ഈ പെരുന്നാൾ ദിനത്തിൽ നമുക്ക് ഐക്യദാർഡ്യപ്പെടാം
ഹാജി മുഹമ്മദ് ഖാസിം കോയ ( ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ )
▫️▫️▫️▫️▫️▫️▫️
ഇന്നേ ദിവസം ബലിയർപ്പിക്കുന്ന ജീവിയെ നമ്മുടെ സഹോദരനും നൽകി സാമൂഹ്യ ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന വലിയ ഒരു ദൗത്യവും രഹസ്യവും ഇതിലുണ്ട്.
മാത്രമല്ല ദാനധർമ്മങ്ങൾക്കും ഈ ദിനം പ്രത്യേക സ്ഥാനമുണ്ട്. സാധിക്കുന്ന ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നൽകണമെന്നാണ് പ്രമാണം.
എന്നാൽ ഏറ്റവും വലിയ പ്രത്യേകത ബലി പെരുന്നാൾ ചെറിയ പെരുന്നാൾ പോലെ ആഘോഷമാണ് എന്നതിലുപരി ഈ ദിനം ഓർമ്മപ്പെടുത്തലിനെ സൂചിപ്പിക്കുന്നതാണ്. ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലാണന്നും പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ മെമ്പർ കെ.എം. മുഹമ്മദ് കാസിം കോയ നടത്തിയ ബലി പെരുന്നാൾ സന്ദേശത്തിൽ വിശ്വാസികളോട് പറഞ്ഞു.
ഈ ദിനം നിങ്ങളുടെ ജീവിതത്തിൽ സ്‌നേഹവും സന്തോഷവും ഐക്യവും സമാധാനവും ഉണ്ടാവട്ടെ. നിങ്ങൾക്കെല്ലാവർക്കും ബക്രീദ് ദിനാശംസകൾ നേർന്നു.