തീരാ ദുരിതം റോഡിന്റെ ശോചനീയവസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതീകാത്മക പ്രതിഷേധം....
മുക്കാടി അലിയാർ പള്ളി തീര ദേശ റോഡ് തകർന്നു വർഷങ്ങൾ പലതും കഴിഞ്ഞു കഴിഞ്ഞിട്ടും 9.5 വർഷക്കാലം LDF ജനപ്രതിനിധികൾ പ്രതിനിധീകരിച്ചിട്ടും 9 വർഷക്കാലമായി സി പി എം നഗരസഭാ ഭരിച്ചിട്ടും നാളിതുവരെ പരിഹാരം കാണാൻ ഇവർക്കു ആയില്ല. നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് പുല്ല് വില കൽപ്പിച്ചു മുന്നോട്ട് പോകുന്ന LDF ജനപ്രതിനിധികളാണ് ഇക്കാലത്ത് ഈ പ്രദേശത്ത് നേതൃത്വം നൽകുന്നത് എന്നതാണ് ഈ നാടിന്റെ ശാപമെന്നും നേതാക്കൾ പറഞ്ഞു.ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പിലെ തീരദേശ ഫണ്ട് തൊട്ട് അടുത്ത മണ്ഡലങ്ങളിൽ വക മാറ്റി ചെലവഴിച്ചത് പൊന്നാനി നഗരസഭ ഭരണ സമിതിയുടെയും, എം എൽ എ യുടെയും കൗൺസിലറുടെയും പിടിപ്പ് കേടാണെന്നും കുറ്റപ്പെടുത്തി.മരക്കടവ് മേഖല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കടലാസ് വഞ്ചി ഒഴുക്കി പ്രതീകാത്മക പ്രതിഷേധം രേഖപ്പെടുത്തി. സമരം മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് എൻ.ഫസലുറഹ്മാൻ ഉത്ഘാടനം നിർവഹിച്ചു.മരക്കടവ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മരക്കടവ് അദ്ധ്യക്ഷത വഹിച്ചു.മഹ്‌റൂഫ് ഒമർ സ്വാഗതം പറഞ്ഞു,ഇബ്രാഹിം വി, അഷ്‌റഫ്,ബാതിഷാ, സുബൈർ,ഹസ്സൻ,സിദ്ധീഖ്,സിദ്ധീഖ് മരക്കടവ്,ഹർഷാദ് എന്നിവർ നേതൃത്വം നൽകി.