മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത സ്നേഹ നിഴലാണ് വി സെയ്ദ് മുഹമ്മദ് തങ്ങൾ

ponnani channel
By -
0
മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത സ്നേഹ നിഴലാണ് വി സെയ്ദ് മുഹമ്മദ് തങ്ങൾ




 ജീവിതത്തിലെ അനിഷേധ്യമായ ചില വസ്തുതകളിൽ ഒന്നാണ് മരണം. വിശ്വാസമോ വംശമോ പദവിയോ പ്രായമോ പരിഗണിക്കാതെതന്നെ ഏതൊരാളും മരണം ആസ്വദിക്കും. എന്നിരുന്നാലും ഏറെ പ്രിയപ്പട്ട സഹോദര സഹൃദയനായ നാടിൻ്റെ ഏത് കോണിലായാലും ഫോണിലൂടെ ദിവസവും കോയ എന്നുള്ള സ്നേഹ വിളികളും സൗഹൃദ സംഭാഷണങ്ങളും ഓർമ്മകളാകുന്നു. തങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖിതനാണ്. കാൽ നൂറ്റാണ്ടിലധികം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ കാര്യദർശിയായിരുന്നു പള്ളി പരിപാലനത്തിലും ദർസ്സ് വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിലെല്ലാം കൂടുതൽ ശ്രദ്ധാലുവായിരുന്നു. കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാരുമായി സ്നേഹബന്ധം സൂക്ഷിച്ചൊരാളായിരുന്നു. വലിയ പള്ളിയിലെ വിളക്കത്ത് ഇരിക്കൽ ചടങ്ങുകൾക്ക് എത്തുന്ന പണ്ഡിതർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിയും പള്ളിയിലെ മസാന്ത സ്വലാത്തുകളിലെ സജ്ജീവ സാന്നിദ്ധ്യം
ഇഹലോകത്ത് ദൈവബോധത്തോടെ ജീവിച്ച രാഷ്ട്രീയക്കാരൻ
ജീവിതത്തിൽനന്മകള്‍ ക്രിയാത്മകമായി സംഭാവന ചെയ്യാൻ ശ്രമിച്ചയാളാണ് വി സെയ്ദ് മുഹമ്മദ് തങ്ങൾ. സങ്കീർണ്ണമായ ഏത് വിശയങ്ങളും അനായാസം പരിഹാരം കാണുന്ന മഹത് വ്യക്തിത്വമാണ് തങ്ങൾ. വിയോഗ വാർത്ത അറിഞ്ഞ് നാടിൻ്റെ നാനാ ദിക്കുകളിൽ നിന്നും ആയിരങ്ങളാണ് താറാവാട് വീടായ വലിയ ജാറത്തിലേക്ക് എത്തിചേരുന്നത്. അദ്ദേഹത്തിൻ്റെ വേർപാട് നാടിൻ്റെ ആത്മീയ നേതൃത്വത്തിലും സാമുഹിക രാഷ്ട്രീയ മേഖലയിലും നികത്താനാകാത്ത വിടവാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
 പ്രാർത്ഥനാപൂർവ്വം 

മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം 
കെ എം മുഹമ്മദ്
 കാസിം കോയ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)