മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചുഅസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ponnani channel
By -
0 minute read
0
മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു
അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ദോഹ: മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര(66) ദോഹയിൽ മരിച്ചു. ഗായകനും സം​ഗീത സംവിധായകനുമായ ഖാലിദ് വടകര 35 വർഷമായി ഖത്തറിലായിരുന്നു. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​ അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുകച്ചേരി ഉരുണിൻ്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)