ടൗൺ വികസനം അട്ടിമറിക്കുന്നത് സിപിഎം - മുസ്ലിം ലീഗ്

ponnani channel
By -
0
പൊന്നാനി: ടൗൺ വികസനം അട്ടിമറിക്കുന്നത് സിപിഎമ്മും നഗരസഭാ ഭരണസമിതിയുമാണെന്ന് മുസ്ലിം ലീഗ് ടൗൺ മേഖല കൺവെൻഷൻ ആരോപിച്ചു .
നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തകർന്നു വീണുകൊണ്ടിരിക്കുമ്പോഴും ഫിറ്റ്നസ് ഇല്ലാത്ത നിരവധി കെട്ടിടങ്ങളിൽ ഇപ്പോഴും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
ദുരന്തമുണ്ടായി ജീവഹാനി സംഭവിക്കുന്നതിന് മുമ്പ് വേണ്ടനടപടികൾ സ്വീകരിക്കണം. അങ്ങാടിയിലെ ബ്രിട്ടീഷ് നിർമിത പാലവും അപകടാവസ്ഥയിലാണ് 
തകർന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും അപകടാവസ്ഥയിലുള്ള പാലവും 
ഇടുങ്ങിയ റോഡും കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്കും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും തീരാദുരിതമാണ് നൽകിക്കൊണ്ടിരിക്കുന്നത് 
ഇത് എംഎൽഎയുടേയും നഗരസഭാ ഭരണ സമിതിയുടേയും ഗുരുതര വീഴ്ചയാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. അഡ്വ: എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതൂർ,ഫൈസൽ ബാഫക്കി തങ്ങൾ,വിവി ഹമീദ്,ഷമീർ ഇടിയട്ടേൽ, യൂ മുനീബ്,കെ റസാക്ക് എംപി നിസാർ ,റഫീക്ക് തറയിൽ,ഫർഹാൻ ബിയ്യം,സിപി ശിഹാബ്,സി അബ്ദുള്ള,കെഎം ഹബീബ് റഹ്മാന് , യുകെ അമാനുല്ല,ബീവി പടിഞ്ഞാറകത്ത് 
അസ്ലം ആനപ്പടി,എൻ ഫസലുറഹ്മാൻ,ഇല്യാസ് മൂസ,ആയിഷ അബ്ദു,സീനത്ത്,ജാബിർ പള്ളിക്കടവ് തുടങ്ങിയവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)