പൊന്നാനി: തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം

ponnani channel
By -
0
പൊന്നാനി: തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം.
തെരുവു നായ ആക്രമണം തടയാൻ നഗരസഭ മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്തോടെയാണ് ഭരണ പ്രതിപക്ഷ ബഹളമുണ്ടായത്. കൗൺസിലിൽ യൂഡിഫ് അംഗങ്ങൾ പ്ലെക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. പൊതുജനങ്ങളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിക്കുമ്പോഴും ഭരണസമിതി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചിട്ടും തെരുവുനായ നിയന്ത്രണത്തിന് നഗരസഭ മുൻകൈ എടുക്കുക്കാത്തത് പ്രതിഷേധാർഹമാണെന്നും പൊന്നാനി താലൂക്ക് ആശുപത്രിയിൽ മാത്രം ദിനംപ്രതി പത്തോളം പേർ തെരുവുനായ ആക്രമണം മൂലം ചികിത്സക്കായി എത്തുന്നുണ്ടെന്നും ഈ മാസം മാത്രം എഴുപതിലധികം പേരാണ് ചികിത്സ തേടിയതെന്നും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്ദു,ശ്രീകല ചന്ദ്രൻ,കെ എം ഇസ്മായീൽ, ഷബ്‌ന ആസ്മി, അബ്ദുൽ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)