പൊന്നാനി: മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തിൽ നിന്നും വ്യക്തിയെ മോചിപ്പിച്ച് ദൈവത്തിന് തുല്യമായി വ്യക്തിയെ പ്രതിഷ്ഠിക്കുന്ന ആധുനിക ലിബറലിസത്തിന്റെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് വിദ്യാർത്ഥി സമൂഹം ധാർമിക മൂല്യങ്ങൾ പിൻപറ്റി ജീവിതത്തെ മുന്നോട്ട് നയിക്കണമെന്ന് സ്റ്റുഡന്റ് ട്രയിനറും തളിക്കുളം ഇസ്‌ലാമിയ കോളേജിലെ ലെക്ചററും കൂടിയായ പി.ടി ഫായിസ് അഭിപ്രായപ്പെട്ടു...
കൂടാതെ ഇസ്‌ലാമിക അടിത്തറയിൽ നിന്നുകൊണ്ട് മാറുന്ന സാഹചര്യത്തെ മനസ്സിലാക്കി വിദ്യാർത്ഥികൾ തിരിച്ചറിവുള്ളവരായി ശ്രദ്ധയോടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ ടീൻ ഇന്ത്യ സ്കൂൾ യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...
ടീൻ ഇന്ത്യ സംസ്ഥാന സംസ്ഥാന സമിതിയംഗവും ജില്ലാ വൈസ് പ്രസിഡന്റും കൂടിയായ ഐ.എസ്.എസ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഹ്സൻ സിറാജ് അധ്യക്ഷനായ സംഗമത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ 430 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.. ടീൻ ഇന്ത്യ എന്താണെന്നും എന്തിനാണ് ടീൻ ഇന്ത്യ എന്നും ടീൻ ഇന്ത്യ തനിക്ക് സമ്മാനിച്ച മൂല്യങ്ങളും അധ്യാപനങ്ങളും അഹ്സൻ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അജ്മൽ ഗാനമാലപിച്ചു...
ടീൻ ഇന്ത്യ സ്കൂൾ കോർഡിനേറ്റർ വീ.കെ സെമീൽ സ്വാഗതവും പത്താം ക്ലാസ്സ് വിദ്യാർത്ഥി ജാനില ഫാത്തിമ നന്ദിയും പറഞ്ഞു. പത്താം ക്ലാസ്സ് വിദ്യാർത്ഥി പി. അമീൻ ഖിറാഅത്ത് നടത്തി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍