ലഹരി വ്യാപനത്തിന് സകല സൗകര്യങ്ങളും ചെയ്യുന്നതോടൊപ്പം തന്നെ സർക്കാർ ലഹരിക്കെതിരാണ് എന്ന കാപട്യവും പ്രചാരണവുമായി നടക്കുന്ന ഇടത്പക്ഷ വൈരുദ്യാധിഷ്ടിത മദ്യനയത്തിനെതിരെ മത, സാംസ്കാരിക കേരളവും നേതാക്കളും മൗനം വെടിയണമെന്ന് കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
കേരള മദ്യ നിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ എടപ്പാൾ ഐ.സി.സി. ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷതവഹിച്ചു.
കെ.സിദ്ദീഖ് മൗലവി അയിലക്കാട്,
പി.പി.എം. അഷറഫ്,
മജീദ് മാടമ്പാട്ട് ,
അടാട്ട് വാസുദേവൻ,
മുജീബ് കോക്കൂർ,
ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,
എ. അബ്ദുൾ ലത്തീഫ് മാറഞ്ചേരി, പി. കോയക്കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
*താലൂക്ക് കമ്മറ്റി ഭാരവാഹികളാ* യി
രാജൻ തലക്കാട്ട് (പ്രസിഡണ്ട്),
പി.പി. ഖാലിദ്,
മുരളി മേലേപ്പാട്ട്,
മുസ്തഫ ശുകപുരം (വൈസ് പ്രസിഡണ്ടുമാർ)
ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ (സെക്രട്ടറി)
എ.വി. മഹേഷ് ബാബു,
പി.കെ. അബ്ദുള്ളക്കുട്ടി,
അനസ് യൂസുഫ് യാസീൻ (ജോയൻ്റ് സെക്രട്ടറിമാർ)
എ. അബ്ദുൾ ലത്തീഫ് മാറഞ്ചേരി (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍