പെരുമ്പടപ്പ്: സഖാവ് സെയ്തുമുഹമ്മദ് ഹാളിൽ വെച്ച് നടന്ന കേരള പ്രവാസി സംഘം പെരുമ്പടപ്പ് പഞ്ചായത്ത് സമ്മേളനം വക്കഫ് ബോർഡ് ചെയർമാൻ അഡ്വ എംകെ സക്കീർ ഉദ്ഘാടനം ചെയ്തു.
"ലോകത്താകമാനം പരന്നു കിടക്കുന്ന പ്രവാസി സമൂഹം ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പുരോഗമന ആശയങ്ങളിലൂന്നി പ്രവർത്തിക്കുന്ന പ്രവാസിസംഘത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും, പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ബാവ അധ്യക്ഷനായിരുന്നു. സിപിഐഎം പാലപ്പെട്ടി ഏരിയ സെക്രെട്ടറി വിബി നൂറുദ്ദീൻ, കേരള പ്രവാസി സംഘം പൊന്നാനി ഏരിയ സെക്രട്ടറി മൻസൂർ, ഏരിയ കമ്മറ്റി അംഗങ്ങളായ നാസർ പൊറ്റാടി. സക്കറിയ എന്നിവർ അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിച്ചു പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി. TH മുസ്തഫയും, സംഘടനാ റിപ്പോർട്ട് ഏരിയാ സെക്രട്ടറി മൻസൂറും. രക്തസാക്ഷി പ്രമേയം പിജി അമീനും, അനുശോചന പ്രമേയം വിശ്വനാഥനും അവതതരിപ്പിച്ചു. ടി എച്ച് മുസ്തഫ (പ്രസിഡന്റ്), എ ടി ജാബിർ (ജനറൽ സെക്രട്ടറി, ഫൈസൽ ബാവ (ട്രഷറർ), സക്കരിയ, കഹാർ - വൈസ് പ്രസിഡൻ്റ് മാർ), വിശ്വനാഥൻ, ജലീൽ - ജോ: സെക്രട്ടറിമാർ.) കമ്മറ്റിയും 17 അംഗ എക്സികുട്ടീവ് അംഗങ്ങളെയും യോഗം തെരെഞ്ഞെടുത്തു. സക്കറിയ സ്വാഗതവും എടി ജാബിർ നന്ദിയും പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍