പൊന്നാനി നഗരസഭയിലെ 15-ാം നമ്പർ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു.

ponnani channel
By -
0
പൊന്നാനി നഗരസഭയിലെ 15-ാം നമ്പർ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു.


പൊന്നാനി നഗരസഭയിലെ 39-ാം വാർഡിലെ വർഷങ്ങളായി ഗതാഗത പ്രയാസമനുഭവിച്ചിരുന്ന പുതുപൊന്നാനി പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന 15-ാം നമ്പർ അങ്കണവാടി റോഡ് പൊന്നാനി MLA പി.നന്ദകുമാർ നാടിന് സമർപ്പിച്ചു.

പി.നന്ദകുമാർ MLA യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് പ്രദേശവാസികളായ ജനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് റോഡ് നിർമ്മിച്ചത്.
 ഉത്ഘാടന ചടങ്ങിൽ 
നഗര സഭ ചെയർ പേഴ്സൺ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഒ.ഒ ഷംസു , കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഡ് കൗൺസിലർ പി.വി.നിഷാദ് സ്വാഗതവും സജിത് തേറയിൽ നന്ദിയും പറഞ്ഞു '
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)