സ്വഛ് ഭാരത് മിഷൻ മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിൻ്റെ ഭാഗമായുള്ള കൈ കഴുകൽ ചലഞ്ച് കോട്ട്. എ. എം . യു.പി സ്കൂളിൽ സംഘടിപ്പിച്ചു.
സഫായ് അപ്നാവോ ബിമാരി ഭഗാവോ ക്യാമ്പെയിൻ്റെ ഭാഗമായി തിരൂർ നഗരസഭ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോട്ട്. എ. എം. യു. പി സ്കൂളിൽ ഹാൻഡ് വാഷിംഗ് അവബോധ ക്യാമ്പയിൻ നടത്തി . വ്യക്തി ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് വിദ്യാർത്ഥികളിലൂടെ അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി കൈ കഴുകലിൻ്റെ ശരിയായ രീതികൾ കുട്ടികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. രോഗങ്ങൾക്ക് കാരണമാകുന്ന വഴികളിൽ കൈ വഴിയാണ് പ്രധാനമെന്നതും ശുചിത്വം നിലനിർത്തുന്നതിനായി കൈ കഴുകൽ പ്രധാന നടപടിയാണെന്നും പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ അവബോധമുണ്ടാക്കി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, HM , അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പയിന് ലഭിച്ചു. തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദീപേഷ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിൻ്റോ , ശുചിത്വമിഷൻ കോർഡിനേറ്റർ അക്ഷയ് തുടങ്ങിയവർ ക്യാമ്പെയിന് നേതൃത്വം നൽകി. HM കെ. സിന്ധു സ്വാഗതവും സ്കൂൾ ഹെൽത്ത് ക്ലബ്ബ് കൺവീനർ ഡെയ്സി നന്ദിയും പറഞ്ഞു. തുടർന്ന് നഴ്സറി മുതൽ 7 വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും കൈകഴുകൽ ചലഞ്ചിൻ്റെ ഭാഗമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍