പൊന്നാനി മൗലിദ് ; കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു

ponnani channel
By -
0
പൊന്നാനി: 'തിരുവസന്തം 1500' എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സംഘടിപ്പിക്കുന്ന പൊന്നാനി മൗലിദിൻ്റെ പ്രചരണാർത്ഥം നടപ്പിലാക്കുന്ന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു.

പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ കാര്യദർശിയായി ദീർഘകാലം സേവനം ചെയ്ത മർഹൂം വി. സൈദ് മുഹമ്മദ് തങ്ങൾ അനുസ്മരണത്തൂടുകൂടിയാണ് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്.പീടിക മൗലിദ്, ബോട്ട് മൗലിദ്,പഴമക്കാരുടെ മൗലിദ്,സൗഹൃദ സംഗമം,നാടുണർത്തൽ,മത്സ്യത്തൊഴിലാളി സംഗമം,1500 വീടുകളിൽ മൻകൂസ് മൗലിദ് പാരായണം,സ്വലാത്ത് സമർപ്പണം തുടങ്ങിയ പരിപാടികൾ വിവിധ തിയ്യതികളിലായി നടക്കും.
പൊന്നാനി മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ നടന്ന സംഗമം മുൻ കേരള ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു.സയ്യിദ് സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അശ്റഫ് ബാഖവി അയിരൂർ,ഹുസൈൻ അയിരൂർ സംസാരിച്ചു.ശാഹുൽ ഹമീദ് മുസ്‌ലിയാർ,സൈനുദ്ദീൻ മുസ്‌ലിയാർ, അലി സഅദി,നജീബ് അഹ്സനി,സുബൈർ ബാഖവി,ഉസ്മാൻ കാമിൽ സഖാഫി,സ്വാദിഖ് അഹ്സനി, അനസ് അംജദി,ഹംസത്ത് അഴീക്കൽ,ആദിൽ ഗ്രാമം തുടങ്ങിയവർ സംബന്ധിച്ചു. കെ.വി സക്കീർ സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)