ക്ഷേമനിധി ബോർഡുകൾ അ ട്ടി മറിക്കാൻ അനുവദിക്കില്ല FITU
...................... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താനൂർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ(FITU) മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ചും ധർണയും സംഘടിപ്പിച്ചു.
താനൂർ ടൗൺ ഹാർബർ പരിസരത്ത് നിന്ന് ആരംഭിച്ച റാലി താനൂർ ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലിം പറവണ്ണ അദ്ധ്യക്ഷം വഹിച്ചു.FITU മലപ്പുറം ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ, തയ്യൽ ആൻഡ് ഗാർമെൻറ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് സൈതാലിവലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി സുഹൈബ് സ്വാഗതവും ട്രഷറർ സിദ്ദീഖ് പൊന്നാനി നന്ദിയും പറഞ്ഞു. മാർച്ചിന് കുഞ്ഞുമുഹമ്മദ് താനൂര്, സുൽഫിക്കർ ഉണ്ണിയാൽ, ബഷീർ കൂട്ടായി, ഗസ്സാ ലി പരപ്പനങ്ങാടി, കെ സി ഹംസ, ഹനീഫ ഒട്ടുംപുറം എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍