പൊന്നാനിയുടെ കായിക മേഖലയിൽ കുതിപ്പേകാൻ കളിക്കളം fc കൂട്ടായ്മ
➖➖➖➖➖➖➖➖➖
പൊന്നാനിയിലെ കായിക മേഖലയിൽ നിറ സാന്നിധ്യമായി കൊണ്ടിരിക്കുന്ന morning fitness ടീമായ കളിക്കളം fc കായിക മേഖലക്ക് മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കുന്നു. ..
പൊന്നാനി മുൻസിപാലിറ്റിക്കുള്ളിലെ 20-)0 ഓളം ക്ലബ്ബുകളെ ചേർത്ത് കൊണ്ടുള്ള കലാ -കായിക -ചാരിറ്റി -സാംസ്കാരിക രംഗത്തെ 10 വർഷത്തിൽ പരം നിറ സാന്നിധ്യമായി കൊണ്ടിരിക്കുന്ന, പൊന്നാനിയുടെ ഹൃദയ സ്പന്ദനമായി മാറി ക്കൊണ്ടിരിക്കുന്ന ലഹരി വിമുക്ത -യുവ ജന കൂട്ടായ്മയായ 🌅morning fitness centre ⚽️ *കളിക്കളം* fc യുടെ ഔദ്യോഗിക ജേഴ്‌സി ലോഞ്ചിങ് ബഹുമാന്യനായ കേരള കായിക മന്ത്രി പൊന്നാനി മുൻസിപ്പാലിറ്റിയിലെ വികസനസ്വപ്നമായ അക്വാട്ടിക് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനാ വേളയിൽ കളിക്കളം രക്ഷാധികാരി മനാഫ് ചുള്ളികലും, പ്രസിഡന്റ് റഫീഖ് അക്രം, മുഹമ്മദ് കുട്ടി തുടങ്ങിയവർ ഏറ്റു വാങ്ങി . ..പൊന്നാനി MLA നന്ദ കുമാർ, മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം തുടങ്ങിയവർ സമീപം.
പൊന്നാനിയിലെ പ്രകൃതി ക്ഷോഭ ഘട്ടങ്ങളിൽ നാടിനു താങ്ങും തണലായി മാറുന്ന സുസജ്ജമായി പ്രവർത്തിക്കുന്ന യുവജന സംഘടനാ സംവിധാനം കളിക്കളത്തിനുണ്ട്, പ്രകൃതി ക്ഷോഭം ഉണ്ടാവുമ്പോഴും, കൊറോണ സമയത്തും,, കുടിവെള്ള മെത്തിക്കുന്നതിലും, പൊന്നാനിയിലെ കളിക്കാർ പരിക്കിൽഅകപ്പെടുമ്പോൾ വൈദ്യ സഹായവും സാമ്പത്തിക സഹായം എത്തിക്കാനും ഇവർ എന്നും മുൻപന്തിയിൽ ഉണ്ട്, ചുരുക്കത്തിൽ ഒരു നാടിനു അഭിമാനമാവുകയാണ് കളിക്കളം fc,മുസ്തഖ്, നിസാർ, ഹസീബ് തുടങ്ങിയവർ നേതൃത്വം നൽകുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍