രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി.

ponnani channel
By -
0
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. പൊന്നാനി: രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപിക്ക് അനുകൂലമായി വോട്ടുകൊള്ള നടത്തി കൊടുത്തു വെന്നാരോപിച്ച് 1300 കിലോമീറ്റർ ദൂരം 13 ദിവസം വോട്ടവകാശ യാത്ര നടത്തിയ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സമാപനയോഗം കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി സദാനന്ദൻ അധ്യക്ഷ വഹിച്ചു.കെപി അബ്ദുൽ ജബ്ബാർ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ് ,സി ജാഫർ ,കെ വി സുജീർ, പ്രദീപ് കാട്ടിലായിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പ്രകടനത്തിന് സി സോമൻ,എം ശിവദാസൻ, എൻ പി സുരേന്ദ്രൻ, അബു കാളമ്മൽ, പി സക്കീർ എം അമ്മുക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)