സി.ബി.എസ്.ഇ സഹോദയ ജില്ലാ കലോത്സവം തിരൂർ എം.ഇ.എസ് മുന്നിൽ
തിരൂർ: മലപ്പുറം സെൻട്രൽ സഹോദയ സി ബി എസ് ഇ കലോത്സവത്തിന്റെ ഡിജിറ്റൽ ഫെസ്റ്റ്, സ്റ്റേജിതര മത്സരങ്ങൾ, എന്നിവ പൂർത്തിയായപ്പോൾ തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ മുന്നിലെത്തി. ജില്ലയിലെ 61സ്കൂളുകളിൽ നിന്നായി 6000 ത്തിലധികം പ്രതിഭകൾ മാറ്റുരച്ച
മത്സരത്തിലാണ് എം.ഇ.എസ് സെൻട്രൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചത്. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ രണ്ടാം സ്ഥാനത്തും കടലുണ്ടി നഗരം വൈറ്റ് സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി.
ഈ വരുന്ന 26, 27 തീയതികളിലായി പെരിന്തൽമണ്ണ ഐ എസ് എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വച്ച് വർണ്ണാഭമായ ചടങ്ങോടെ നടക്കുന്ന സ്റ്റേജ് മത്സരങ്ങൾ ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നതാണ്. സഹോദയ ജില്ലാ പ്രസിഡന്റ് നൗഫൽ പുത്തൻ പീടികയ്ക്കൽ, സെക്രട്ടറി അനീഷ് കുമാർ , ട്രഷറർ മനോജ് മാത്യു, ഷിജു വർക്കി, സുരേന്ദ്രൻ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍