തിരൂർ മംഗലത്ത് റോഡ് സുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ട്രാഫിക് പരിശോധനയും ബോധവൽക്കരണവും ശ്രദ്ധേയമായി.

ponnani channel
By -
0
തിരൂർ മംഗലത്ത് റോഡ് സുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ട്രാഫിക് പരിശോധനയും ബോധവൽക്കരണവും ശ്രദ്ധേയമായി.

തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ, തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മംഗലം ടൗണിലും സമീപ പ്രദേശങ്ങളിലും പരിശോധന നടന്നു.

സംസ്ഥാന പോലീസ്, ജനങ്ങളിൽ ട്രാഫിക് സുരക്ഷാ ബോധം വളർത്തി അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

വാഹനപരിശോധനക്കും ബോധവൽക്കരണത്തിനും തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നേതൃത്വം നൽകി. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)