പൊന്നാനി : പാലപ്പെട്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 855 പോയിന്റ് നേടി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ. തുടർച്ചയായ നാലാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. കൂടാതെ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത്തെടുത്തുകൊണ്ടാണ് ഈ ചരിത്രം വിജയം ഐ.എസ്.എസ് ആവർത്തിച്ചത്...
എൽ.പി വിഭാഗം ശാസ്ത്രോത്സവത്തിൽ 154 പോയിന്റ് നേടി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, തത്സമയ പ്രവൃത്തി പരിചയമേളയിൽ 453 പോയിന്റ് നേടി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, ഐ.ടി മേളയിൽ 98 പോയിന്റ് കരസ്ഥമാക്കി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, യു.പി വിഭാഗം ശാസ്ത്രോത്സവത്തിൽ 172 പോയിന്റ് നേടി സബ്ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളായും ഐ.എസ്.എസ് ചരിത്രം കുറിച്ചു. കൂടാതെ ഗണിതശാസ്ത്ര മേളയിൽ 139 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം, സയൻസ് ഫെയറിൽ 102 പോയിന്റ് നേടി ഓവറോൾ മൂന്നാം സ്ഥാനവും കൈവരിച്ചു...
എൽ.പി വിഭാഗത്തിൽ 23 പോയിന്റ് നേടി സാമൂഹ്യശാസ്ത്ര മേളയിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ഒന്നാം സ്ഥാനം, 34 പോയിന്റ് നേടി ഗണിതശാസ്ത്ര മേളയിൽ ചരിത്രത്തിൽ ആദ്യമായി ഓവറോൾ ഒന്നാം സ്ഥാനം, 78 പോയിന്റ് നേടി തത്സമയ പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി...
യു.പി വിഭാഗത്തിൽ 83 പോയിന്റ് നേടി തത്സമയ പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം, 14 പോയിന്റ് നേടി ഐ.ടി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം, 17 പോയിന്റ് നേടി സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കൈവരിച്ചു...
ഹൈസ്കൂൾ വിഭാഗത്തിൽ 158 പോയിന്റ് നേടി തത്സമയ പ്രവൃത്തി പരിചയ മേളയിൽ തുടർച്ചയായ പത്താം തവണയും ഓവറോൾ ഒന്നാം സ്ഥാനം, 50 പോയിന്റ് നേടി ഐ.ടി മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി...
ഹയർ സെക്കണ്ടറി വിഭാഗത്തിൽ 34 പോയിന്റ് നേടി ഐ.ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി...
ശാസ്ത്രമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും മധുരം നൽകി ഐ.എസ്.എസ് കുടുംബം അനുമോദിച്ചു. സംഗമത്തിൽ പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുഹമ്മദ് ശിഹാബുദ്ധീൻ, ഹെഡ്മിസ്ട്രസ്സ് പി.ഗീത, സ്റ്റാഫ് സെക്രട്ടറി യു.കെ ശഫായത്ത് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം അക്കാഡമിക് കൺവീനർമാർ, പ്രവൃത്തി പരിചയമേളയുടെ കൺവീനർമാരായിട്ടുള്ള അധ്യാപകരായ സൈനുദ്ധീൻ മാസ്റ്റർ, ഒ.എം ഫാത്തിമ, സി.പി ഖാലിദ്, സുഹല എന്നിവർ സംബന്ധിച്ചു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍