നവംബർ 27, 28, 29 തീയതികളിൽ തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു.
ഡിഡിഇ പി.വി. റഫീഖ് ലോഗോ ഏറ്റുവാങ്ങി.
കൗൺസിലർ ഷാനവാസ് പി.അധ്യക്ഷനായി . ഡി.ഇ.ഒ. ആർ.പി. ബാബുരാജ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മനോജ് ജോസ്, ബിനു കെ.ആർ., എ.വി. ഹരീഷ്, ഷിമ്മി ആർ ടി വി . ദിനേശ് ഡോ എ.സി. പ്രവീൺ, അഫീല റസാഖ്, സാജൻ മാഷ് എന്നിവർ സംസാരിച്ചു.
ആർട്ടിസ്റ്റ് എ. കെ. ഗോപിദാസ്
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന കലോത്സവത്തിൽ മൂന്ന് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ സംഘാടനത്തിന് ആവശ്യമായ ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍