ആലത്തിയൂർ ഹനുമാൻകാവിൽ ദ്രവ്യകലശത്തിന് ഭക്തജനതിരക്ക് ഏറുന്നു

ponnani channel
By -
0
ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വത്തിലെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ദ്രവ്യ കലശം മൂന്നാം ദിവസം വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, രാവിലത്തെ പൂജ, നവകം, ശാന്തിഹോമം, അത്ഭുത ശാന്തിഹോമം, ഹോമകലശാഭിഷേകം, മുളപൂജ, ഉച്ചപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം എന്നീ കലശപൂജകളും ബ്രഹ്മകലശ പൂജ, പരി കലശപൂജ, അഭിഷേകം എന്നിവയും വൈകുന്നേരം മുളപൂജ, കുണ്ഡശുദ്ധി, ഭഗവത് സേവ, അത്താഴപൂജ എന്നിവയും ദ്രവ്യ കലശത്തിന്റെ ഭാഗമായി നടന്നു. നാലാം ദിവസമായ ശനിയാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, രാവിലത്തെ പൂജ, നവകം, നായശാന്തി ഹോമം, ചോരശാന്തി ഹോമം,ഹോമകലശാഭിഷേകം, മുളപൂജ, ഉച്ചപൂജ, സ്ഥലശുദ്ധി, ചതു ശുദ്ധി, ധാര,പഞ്ചഗവ്യം, പഞ്ചഗം എന്നീ കലശപൂജകളും കലശാഭിഷേകവും ലക്ഷ്മണസ്വാമിക്ക് കലശം എന്നിവയും വൈകുന്നേരം മുള പൂജ, ഭഗവത് സേവ, അത്താഴപൂജ എന്നിവയും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കര നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 12 നമ്പൂതിരിമാർ പങ്കെടുത്തു. മേളം ശ്രീ വിശ്വനാഥ മാരാർ തൃപ്രങ്ങോട് നേതൃത്വം നൽകി. ദ്രവ്യ കലശ ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിന് വരുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവും അന്നദാനവും ദേവസ്വം നൽകി പോരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ഹനുമാൻകാവ് മാതൃ സമിതിയുടെ നേതൃത്വത്തിൽ സഹസ്രനാമ പാരായണം ഉണ്ടായിരുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)