കളഞ്ഞ് കിട്ടിയ രണ്ട്പവൻ സ്വർണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കൾ മാതൃകയായി...

ponnani channel
By -
0
പൊന്നാനിയിൽ നിന്ന് പുറത്തൂരിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന വെളിയങ്കോട് സ്വദേശിയുടെ രണ്ട് പവൻ വരുന്ന സ്വർണ ചെയിൻ അടങ്ങിയ ബാഗ് യാത്ര മദ്ധ്യേ നരി പറമ്പിൽ വെച്ച് നഷ്ടപ്പെടുകയും ഈ ബാഗ് നരി പറമ്പിൽ താമസക്കാരായ റിഷാദ് (സോഫ കർട്ടൻ ), അൻസിഫ്( ഗൾഫ്), റാഷിദ് (ലോട്ടറി കട) എന്നിവർക്ക് നരിപ്പറമ്പ് ജംഗ്ഷനിൽ വച്ച് ലഭിച്ചതിൽ ഉടമസ്തയെ കണ്ടെത്തി പൊന്നാനി സ്റ്റേഷനിൽ വെച്ച് പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ് അവർകളുടെ സാന്നിധ്യത്തിൽ മൂവരും ചേർന്ന് സ്വർണം അടങ്ങിയ ബാഗ് ഉടമക്ക് കൈമാറി. സമൂഹത്തിന് നല്ല മാതൃക കാണിച്ച സന്മനസ്സുകളായ യുവാക്കൾക്ക് പൊന്നാനി പോലിസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു ..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)