പുത്തനത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ദമ്പതികള്‍ മരിച്ചു. പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്.
പുത്തനത്താണി തിരുനാവായ റോഡിലെ ഇഖ്ബാൽ നഗറിൽ കാറും ബൈക്കും
കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാഷിന്റെ മകൻ മുഹമ്മദ് സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെയും വിവാഹം കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍