സംയുക്ത കായിക അധ്യാപക സംഘടന പ്രതിഷേധിച്ചു .......

ponnani channel
By -
0

മങ്കട ഉപജില്ല ഫുട്ബോൾ മത്സരത്തിനിടെ അകാരണമായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ശ്രീരാഗിനെ കയ്യേറ്റം ചെയ്തതിൽ സംയുക്ത കായിക അധ്യാപക സംഘടന തിരൂർ ഉപജില്ല കായികമേള നടക്കുന്ന പാലക്കാട് ചാത്തന്നൂർ ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംയുക്ത കായിക അധ്യാപക സംഘടന സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തിരുനാവായ ഉദ്ഘാടനം ചെയ്തു സംയുക്ത കായികാധ്യാപക സംഘടന തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് എം ഷാജിർ മാസ്റ്റർ ആലത്തിയൂർ അധ്യക്ഷനായിരുന്നു കായിക അധ്യാപകരായ അമീർ കൂട്ടായി - സക്കീർ ഏഴൂർ - എസ് ഡി എസ് ജി എ സെക്രട്ടറി രാകേഷ് മുഹമ്മദ് പ്രിൻസ് പുറത്തൂർ - സജിത ചന്ദ്രവട്ടം - ഹർഷാദ് തിരുനാവായ രാജേന്ദ്രൻ തിരൂർ തുടങ്ങിയവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)