ഫലസ്തീൻ രാജ്യമായി അംഗീകരിക്കുക യു എൻ ജനറൽ സെക്രട്ടറി,അമേരിക്കൻ പ്രസിഡൻ്റ് എന്നിവർക്ക് ഇ മെയിൽ സന്ദേശം അയച്ച് കെ എം മുഹമ്മദ് കാസിം കോയ ഹാജി

ponnani channel
By -
0
പൊന്നാനി :ഫലസ്തീൻ രാജ്യമായി അംഗീകരിക്കുക ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിച്ച് സമാധാനന്തരീക്ഷം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൽഡ് ട്രംപ് , ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറസ് എന്നിവർക്കാണ് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് കാസിം കോയ ഹാജി ഇ മെയിൽ സന്ദേശം അയച്ചത്. ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടത് ഹൃദയഭേദകമാണ് അന്താരാഷ്ട്ര സമൂഹം കേവലം വാക്കുകൾക്കപ്പുറത്ത് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ ക്രൂരതകള്‍ തടയുന്നതിനും ക്രിമിനല്‍ ഭരണകൂടത്തിനെ ഉപരോധിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടത് അനിവാര്യമാണെന്നും സന്ദേശത്തിൽ കൂട്ടി ചേർത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)