പൊന്നാനിയിൽ വഴിയിട വിശ്രമ കേന്ദ്രം തുറന്നില്ല പ്രതീകാത്മക ഫ്രഷ് അപ്പ് സമരത്തിൽ കുളിച്ച് യൂത്ത് ലീഗ്.

ponnani channel
By -
0
മാസങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ്റ്റാൻ്റിന് സമീപം ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങൾ മാത്രം പ്രവർത്തിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടാണ് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതീകാത്മക ഫ്രഷ് അപ്പ് സമരം സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടോടെ നടന്ന പ്രതിഷേധത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ എ എ റഊഫ് കുളിച്ചാണ് പ്രതിഷേധിച്ചത്.ടേക്ക് എ ബ്രേക്ക്‌ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നു യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു 18 ലക്ഷം രൂപയാണ് ഈയിനത്തിൽ കെ എസ് ആർ ടി സി ബസ്റ്റാന്റ് പരിസരത്തുള്ള ടേക്ക് ബ്രേക്ക്‌ ന് വേണ്ടി ചെലവഴിച്ചത്.കൂടാതെ വുമൺ റിഫ്രഷ്മെന്റ് സെന്റർ എന്ന രീതിയിൽ 14 ലക്ഷം രൂപ വീണ്ടും ഈയിനത്തിൽ ചെലവഴിച്ചിട്ടുണ്ട്.600 ചതുരശ്ര അടിയിലുള്ള ഈ കെട്ടിടം നിർമിക്കാൻ ഇത്രയും തുക അനുവദിച്ചത് അഴിമതിയാണെന്നും സമാന രീതിയിലുള്ള അഴിമതി കുണ്ട് കടവ് ടേക്ക് ബ്രേക്കിലും നടന്നിട്ടുണ്ടെന്നും,
 സി പി എം നേതാക്കളുടെ കൈകൾ വിശുദ്ധമാണെന്ന പ്രസ്താവന ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌
എൻ ഫസലു റഹ്മാൻ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ പറഞ്ഞു.ഇല്യാസ് മൂസ,ഫാറൂഖ് പുതുപൊന്നാനി, മുഹ്സിൻ ,സക്കീർ പാലക്കൽ,ഉസ്മാൻ പള്ളി കടവ്,മുർഷാദ് റാഷിദ് നാലകത്ത്,ജമാൽ തെക്കേപ്പുറം,,ഷെബീർ, ബാതിഷ, മഹ്റൂഫ്,ബദറു,എന്നിവർ നേതൃത്വം നൽകി.അമാനുള്ള യു കെ കാദർ ആനക്കാരൻ, ഹസ്സൻ ബാവ എന്നിവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)