തിരൂർ കടലോര ജാഗ്രതാ സമിതി യോഗം ചേർന്നു

ponnani channel
By -
0
തിരൂരിലെ കടലോര മേഖലയായ പറവണ്ണ ,വാക്കാട്, കൂട്ടായി, പടിഞ്ഞാറേക്കര തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള കടലോര ജാഗ്രത സമിതി യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുകയുണ്ടായി. കടലോര മേഖലയിലെ ജാഗ്രത നിർദ്ദേശങ്ങളും മറ്റും ചർച്ച ചെയ്യുകയുണ്ടായി. കൂടാതെ ഒരു ദിവസങ്ങളിൽ കടലോര മേഖലയിൽ വിവിധ ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തുവാൻ തീരുമാനമായി. യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി കോഡിനേറ്റർ നസീർ കാർഡ് സ്വാഗതവും പൊന്നാനി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ മധുസൂദനൻ അധ്യക്ഷത വഹിക്കുകയും തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുഹമ്മദ് റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്യുകയും കാര്യങ്ങൾ വിശദീകരിച്ച് സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. യോഗത്തിൽ സലാം താണിക്കാട്ട്, ഹനീഫ മാസ്റ്റർ, ഇസഹാക്ക് പടിഞ്ഞാറേക്കര, ഗംഗാധരൻ പടിഞ്ഞാറേക്കര
, സിറാജ് പറവണ്ണ, മുഹമ്മദ് ,ഷബീബ്, കുഞ്ഞിമോൻ, തുടങ്ങിയവരും കോസ്റ്റൽ പൊന്നാനി കോസ്റ്റ് ൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ രതീഷ് ,ഷബീർ, ആൽബർട്ട്, ആൻറണി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)