പൊന്നാനിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ..

ponnani channel
By -
0
പൊന്നാനിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ..
പൊന്നാനിയില് കടലോരത്ത് താമസിക്കുന്ന ഓടിട്ട വീട്ടിൽ താമസിക്കുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധ രാത്രിയിൽ കുട്ടി താമസിക്കുന്ന വീടിൻ്റെ ഓട് ഇളക്കി മാറ്റി അകത്ത് കടന്നു മാതാപിതാക്കളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് പെൺകുട്ടി ബഹളം വെച്ചതിൽ മാതാവും പെൺകുട്ടിയും വീടിനുള്ളിലെ വെളിച്ചത്തിൽ ട്രൗസർ ഇട്ട താടി വളർത്തിയ പ്രതി നേരത്തെ തുറന്ന് വെച്ച പിൻ വാതിൽ കടന്ന് ഓടിപ്പോകുന്നത് കണ്ട് പരിസര വാസികൾ പൊലീസുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അന്ന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..പ്രതി കാട്ടില വളപ്പിൽ 40 വയസ്സ് ഉള്ള അക്ബറിനെയാണ് പൊന്നാനി പോലീസ് പിടികൂടിയത് പ്രതി മുമ്പും ഇത് പോലെ വീടുകളിൽ ഇരുട്ടിൽ എത്തി കിടന്നു ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും പെൺകുട്ടികളെ ഉപദ്രവിക്കുന്നതിന് കറൻ്റ് പോയ സമയം നോക്കി വീടിനകത്തേക്ക് കയറി ചെന്ന മറ്റൊരു സംഭവത്തിലും അയൽവാസിയായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദമായ രീതിയിൽ ചുറ്റി തിരിയുന്നത് കണ്ട് പല സമയത്തും നാട്ടുകാർ തിരിച്ചറിഞ്ഞു പിടി കൂടി താക്കീത് ചെയ്തു വിട്ടയച്ചിട്ടുള്ള ആളാണ്.അവിവാഹിനും ലഹരിക്ക് അടിമയുമായ പ്രതി പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രി സമയങ്ങളിൽ മീൻ പിടിക്കാൻ എന്ന വ്യാജേന ചുറ്റി തിരിഞ്ഞിരുന്നു എന്നും സ്ഥിരമായി കണ്ടിരുന്ന ഇയാളെ പിന്നീട് സംഭവത്തിന് ശേഷം കാണാറില്ല എന്നും അന്വേഷണത്തിൽ പരിസര വാസികളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു.പെൺകുട്ടിയുടെ മാതാവും പെൺകുട്ടിയും പ്രതി വീടിനകത്ത് നിന്ന് ഓടിപോകുന്നത് കണ്ടതിനാൽ പ്രതിയെ ഇവർ കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)