തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽകർമ്മം നടത്തി.പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷിസൗഹൃദമായ സറ്റേജ്, സൗകര്യപ്രദമായ രീതിയിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാനാവശ്യമായ പന്തൽസൗകര്യം എന്നിവയാണ് സ്റ്റേജ്, പന്തൽകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്.
പ്രധാനവേദിയുടെ പന്തൽ കാൽനാട്ടൽകർമ്മം അക്കാദമിക് അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ് നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ മുഖ്യാതിഥിയായി.
ഹയർസെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എക്സ്.ബിയാട്രിസ് മറിയ, വി.ച്ച്.എസ്.ഇ.അസി.ഡയറക്ടർ പി.നവീന, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബാബുവർഗീസ്, എസ്.എസ്.കെ. ഡി.പി.സി. ടി.അബ്ദു സലിം, തിരൂർ ഡി. ഇ.ഒ. എസ്.സുനിത, എസ്.എസ്.എം.പോളിടെക്നിക് പ്രിൻസിപ്പൽ ഡോ.പി.ഐ.ബഷീർ, തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി പ്രധാനാധ്യാപകൻ ടി.വി.ദിനേശ്, തിരൂർ ബി.പി.സി. സുശീൽകുമാർ, തിരൂർ എൻ.എസ്.എസ്.ഹൈസ്കൾ പ്രധാനാധ്യാപിക വി.എം. ബീന, തെക്കുംമുറി ഗവൺമെൻ്റ് എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ പി. കുഞ്ഞാലൻകുട്ടി, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ എസ്.എം.സി.ചെയർമാൻ എ.ശിഹാബ്റഹ്മാൻ, തെക്കുംമുറി ഗവൺമെൻറ് എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുഹാസ്, പി.എം.ആശിഷ്, എം.ഡി.മഹേഷ്, ആർ.രാജേഷ്, റാഫി തൊണ്ടിക്കൽ എന്നിവർ സംസാരിച്ചു.
സ്റ്റേജ് ആൻറ് പന്തൽ കമ്മിറ്റി കൺവീനർ എം.വിനോദ് സ്വാഗതവും ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.സി.രഹ്ന നന്ദിയും പറഞ്ഞു. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) അധ്യാപക സംഘടനക്കാണ് സ്റ്റേജ്, പന്തൽ സബ്കമ്മിറ്റിയുടെ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍