എസ് ഡി പി ഐ നിയമസഭാ സ്ഥാനാർത്ഥിയും സംസ്ഥാന കൗൺസിൽ നേതാവുമായിരുന്ന ഫത്താഹ് മാസ്റ്ററും , പൊന്നാനി മുൻ മണ്ഡലം സെക്രട്ടറി ഹാരിസ് എന്നിവരാണ് മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് പിന്നോട്ട് പോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ നടപടികളാണ് പാർട്ടി വിടാൻ കാരണമെന്നാണ് ഹാരിസ് പറയുന്നത്. ഫൈസൽ ബാഫഖി തങ്ങൾ ഇരുവർക്കും മെമ്പർഷിപ്പ് നല്കി.
മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കുഞ്ഞിമുഹമ്മദ് കടവനാട് അദ്ധ്യക്ഷത വഹിച്ചു. ടി.അഹമ്മദ് കുട്ടി, കെ. ആർ റസാക്ക്, യു. മുനീബ്,
റഫീഖ് തറയിൽ, സി. അബ്ദുല്ല, ഖാദർ ആനകാരൻ, എ.എം. റൗഫ് , എം. ഫസലുറഹ്മാൻ, എം.പി. സീനത്ത്, ഇല്യാസ് മൂസ, കെ.ടി. ഹംസ, കെ. അനസ്, ഇബ്രാഹിംമരകടവ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍