സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോത്സവം : ട്രോഫി കമ്മറ്റി പവലിയൻഉദ്ഘാടനം ചെയ്തു

ponnani channel
By -
0
തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവ
ട്രോഫി കമ്മറ്റി ഓഫീസ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനം 
ചെയ്തു. ട്രോഫി കമ്മറ്റി കൺവീനർ
ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത , പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായ
കെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ ,
, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ വൈരങ്കോട്, സി.ടി ജമാൽ , എ.കെ.നാസർ, ടി.വി. റംഷീദ, റഫീഖ് പുല്ലൂർ, കെ. അബ്ദുൽ വാരിസ് , പി.പി. അബ്ദുൽ ജലീൽ, സബ് കമ്മറ്റി കൺവീനർമാരായ മനോജ് ജോസ് ,ഡോ: എ.സി. പ്രവീൺ, ബിജു വടാത്ത് എന്നിവർ സംസാരിച്ചു. കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയനാണ് ഇത്തവണ ട്രോഫി കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും ട്രോഫി കമ്മിറ്റി വ്യക്തിഗത ട്രോഫികൾ നൽകുന്നുണ്ട്. ഓവറോൾ സ്വർണ്ണ കപ്പിനു പുറമെ മറ്റു ഓവറോൾ ട്രോഫികൾ പുതിയതാണ് നൽകുന്നത്. മത്സരങ്ങളുടെ റിസൽട്ട് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ട്രോഫി പവലിയനിൽ എത്തി ട്രോഫികൾ കൈപ്പറ്റാവുന്നതാണ്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)