അബു അരീക്കോടിന്റെ ദുരുഹസാഹചര്യമരണത്തിൽ അന്വേഷണം ഊർജിതമാക്കി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ കെ എം മുഹമ്മദ്‌ കാസിം കോയ

ponnani channel
By -
0
അബു അരീക്കോടിന്റെ ദുരുഹസാഹചര്യമരണത്തിൽ അന്വേഷണം ഊർജിതമാക്കി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ കെ എം മുഹമ്മദ്‌ കാസിം കോയ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു....

 അബുവിന്റെ ദുരൂഹമരണം നടന്നിട്ട് ഇന്നേക്ക് 21 ദിവസമായി. അബുവിന്റെ വേണ്ടപ്പെട്ടവർ എല്ലാവരും വളരെയേറെ മാനസികമായി തകർന്ന അവസ്ഥയിൽ ആണ്. മുഹമ്മദ്‌ കാസിം കോയ അബുവിന്റെ അരീക്കോട് പൂക്കിടിയിൽ ഉള്ള കുടുംബത്തെ സന്ദർശിച്ച് ദുഃഖം പേറുന്ന കുടുംബങ്ങളെ ആശ്വസിപ്പിച്ചു. മഗ്ഫിറത്തിന് വേണ്ടി പ്രാർത്ഥിച്ചു.അബു എൽ എൽ ബി പൂർത്തീകരിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ അബുവിന് സ്വയം മരിക്കാൻ സാമ്പത്തികമായോ മറ്റുള്ള മാനസിക പ്രയാസങ്ങളോ അവനിക്കില്ല എന്ന് കുടുംബങ്ങൾ പറഞ്ഞു. ഞങ്ങളുടെ കുടുംബം പണ്ഡിതകുടുംബമാണ്. ഞങ്ങളെക്കാൾ ആത്മധൈര്യം ഉള്ള കുട്ടിയാണ്. അങ്ങനെ ഒരിക്കലും അവൻ ചെയ്യില്ല. സമഗ്രമായ ഒരു അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം മുഹമ്മദ്‌ കാസിം കോയ ആവർത്തിച്ചു. അബുവിന്റെ പിതൃസഹോദരൻമാർ ആയ മുഹമ്മദ്‌ വഹബി, അബ്ദു റഷീദ് വഹബി, അബുവിന്റെ സഹോദരൻമാരായ ഉമറുൽഫാറൂഖ്, മുഹമ്മദ്‌, നജീബ്, മുജീബ്, വാഹിദ് അഹ്സനി എന്നിവർ സ്വീകരിച്ചു. കെ എം മുഹമ്മദ്‌ ഇബ്രാഹിം ഹാജി, ശാഹുൽ ഹമീദ് മൗലവി, കെ ഫസലുറഹ്മാൻ മുസ്‌ലിയാർ, പി ഹംസ എന്നിവർ അനുഗമിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)