മെഡിസെപ്പ് വിഹിത വർധന: സർക്കാർ ഉത്തരവിനെതിരെ പ്രതിക്ഷേധിച്ച് എ. എച്ച് . എസ്. ടി. എ

ponnani channel
By -
0

മലപ്പുറം : മെഡിസെപ്പിലെ നിലവിലുള്ള അപാകതകൾ പരിഹരിക്കാതെ വിഹിത വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ ഉത്തരവ് പുന: പരിശോധി ക്കണമെന്ന് എ. എച്ച്. എസ്. ടി. എ സംസ്ഥാന വെസ് പ്രസിഡൻ്റ് മനോജ് ജോസ് . മലപ്പുറം സിവിൽ സ്റ്റേഷനു മുമ്പിൽ ഉത്തരവ് കത്തിച്ച് നടത്തിയ എയ്ഡ് ഹയർസെ ക്കണ്ടറി ടീച്ചേഴ്‌സ് അസോസി യേഷൻ്റെ പ്രതിക്ഷേധസമരം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം . പ്രതിക്ഷേധ സമരത്തിൽ ജില്ലാ പ്രസിഡൻ്റ് പി . ഇഫ്‌തി ഖുദീൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി യു ടി അബുബക്കർ , സെക്രട്ടറി എം. ടി മുഹമ്മദ് , വി.കെ രഞ്ജിത് , കെ. ഷാം. കെ. സുബൈർ , ഡോ. പ്രദീപ് കറ്റോട് , ഡോ. അജിത് കുമാർ , ഡോ. രാജേഷ് , തെയ് ബ് എന്നിവർ സംസാരിച്ചു 
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (Medisep) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ചുള്ള സർക്കാർ ഉത്തരവ് പ്രതിഷേധാർഹ മാണ് ഇതുവരെ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ജീവനക്കാരുടെയും വിരമിച്ചവരുടെയും ഇടയിൽ അതൃപ്തി ഉയർത്തിയിട്ടുണ്ട്. മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികളിൽ പലപ്പോഴും ചികിത്സ ലഭ്യമാകാത്ത സാഹചര്യം തുടരുമ്പോൾ തന്നെ അധിക സാമ്പത്തിക ബാധ്യത ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സംഘടന യ്ക്കുള്ളതെന്ന് നേതാക്കൾ പറഞ്ഞു . 
പങ്കാളിത്ത പെൻഷൻകാരുടെ സാഹചര്യമാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. , ചില പങ്കാളിത്ത പെൻഷൻകാരന് മാസത്തിൽ 433 രൂപ മാത്രമാണ് പെൻഷനായി ലഭിക്കുന്നത്. ഇതിൽ നിന്ന് 810 രൂപ മെഡിസെപ്പ് വിഹിതമായി അടയ്ക്കേണ്ടിവരുന്ന സാഹചര്യം പ്രായോഗികമല്ലെന്നും ജീവനക്കാർക്ക് ഇത് ഓപ്ഷണൽ ആക്കണമെന്നുമാണ്
സംഘടന ആവശ്യപ്പെടുന്നത്. 
സർവീസ് പെൻഷൻകാരുടെ കാര്യത്തിൽ, മുൻപ് മെഡിക്കൽ അലവൻസായി ലഭിച്ചിരുന്ന 500 രൂപ നിർത്തലാക്കിയതിന് ശേഷമാണ് മെഡിസെപ്പ് നിർബന്ധമാക്കിയത്. പുതിയ വർധനവോടെ പ്രതിമാസ പെൻഷനിൽ നിന്ന് കൂടുതൽ തുക പിടിച്ചെടുക്കേണ്ടിവരുമെന്നും ഇതോടെ പെൻഷൻ തുക ഗണ്യമായി കുറയും 
ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ എടുത്ത തീരുമാനമാണിതെന്നും നേതക്കൾ പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)