ഗാന്ധിയൻ മൂല്യങ്ങൾ ബലി കഴിക്കുന്നത് ആപത്കരം : ഇർശാദ് ജനസഭ

ponnani channel
By -
0

ചങ്ങരംകുളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പടെ ദാരിദ്ര്യ നിർമ്മാർജ്ജനവും മതേതര സങ്കല്പവും ഇല്ലായ്മ ചെയ്തു രാജ്യത്ത് അരക്ഷിതാവസ്ഥയും വർഗീയ ശിഥില ചിന്തകളും വളർത്താൻ ശ്രമിക്കുന്ന ആപൽകരമായ പ്രവണതയെ ചെറുക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും ജാഗരൂകരാവണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന ജനസഭ അഭിപ്രായപ്പെട്ടു.
ഡോ. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ എൻ എ ഖാദർ , കെ പി നൗഷാദലി, ഇ വി അബ്ദുറഹ്മാൻ, പൊന്നാനി , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, തവനൂർ,കാലടി,വട്ടംകുളം ,എടപ്പാൾ, ആലങ്കോട്,നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രസംഗിച്ചു. 

പരിപാടിയിൽ സംബന്ധിച്ച 143 ജനപ്രതിനിധികൾക്ക്  
എം പി ഹസൻ ഹാജി, വി പി ഷംസുദ്ദീൻ ഹാജി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി തുടങ്ങിയ ഇർശാദ് ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)