തിരൂരിലും പരിസരങ്ങളിലും
യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ട് വന്ന കഞ്ചാവ് തിരൂർ പോലീസ് സാഹസികമായി പിടികൂടി.
തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലുള്ള വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് പ്രതിയായ Sabuj Mondal, Age. 22/26, S/o Anup Kumar Mondal, Dakshin Charuigachhi, North 24, Parganas, Boaldaha, West Bengal എന്നയാളെ തിരൂർ പോലീസ് പിടികൂടിയത്. 3.570 കിലോഗ്രാം കഞ്ചാവ് ആണ് പ്രതി വിൽപ്പനക്കും, ഉപയോഗത്തിനുമായി കൈവശം വെച്ചിരുന്നത്.
പ്രതി ബംഗാളിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയും തുടർന്ന് ചെറു പോക്കറ്റുകളിൽ ആക്കി തിരൂർ ടൗൺ കേന്ദ്രീകരിച്ച് യുവാക്കൾക്കും മറ്റും വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്.
പ്രതിയെ മുൻപ് സമാനമായ രീതിയിൽ 2024 ലും കഞ്ചാവ് വിൽപ്പന നടത്തിയതിന് തിരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരൂർ പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശപ്രകാരം
തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വൈഷാഖിൻ്റെ നേതൃർത്ത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ അനീഷ് , നസീർ തിരൂർക്കാട് ,പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് KR, അരുൺ ചോലക്കൽ,രതീഷ് VP ,ജിനീഷ് ടി, കൈലാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ലഹരി വില്പനയ്ക്കെതിരെ തിരൂർ പോലീസ് ശക്തമായ നടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് അറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍