മാതൃകയായി ഓട്ടോ ഡ്രൈവർ; സത്യസന്ധതകൊണ്ട് നാടിന് അഭിമാനം

ponnani channel
By -
0

തവനൂർ മണ്ഡലം CITU ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും തൃപ്പങ്ങോട് പഞ്ചായത്ത് CITU പ്രസിഡന്റുമായ ആലിങ്ങൽ സ്വദേശി ബദറു നാടിന് മാതൃകയായ സത്യസന്ധതയാണ് കാട്ടിയത്.
അയൽവാസിയുടെ ആവശ്യപ്രകാരം ഓട്ടോ വിളിച്ച് പോയ ബദറുവിന്റെ വാഹനത്തിൽ നിന്ന് ഇന്ന് രാവിലെ വണ്ടി കഴുകുന്നതിനിടെ 8 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അവയുടെ ഉടമ അയൽവാസിയാണെന്ന് തിരിച്ചറിഞ്ഞ ബദറു, ഒരു മടിയുമില്ലാതെ സ്വർണാഭരണങ്ങൾ അവർക്കു തിരികെ ഏൽപ്പിച്ചു.
തൊഴിലാളികളുടെ ഉന്നമനത്തിനായി ഏത് വിഷയത്തിലും അവരെ ചേർത്തുപിടിക്കുന്ന നേതാവായ ബദറുവിന്റെ ഈ പ്രവർത്തനം സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.
ഇത്തരത്തിലുള്ള നന്മപ്രവർത്തനങ്ങൾ ചെയ്യുന്നവരെ സമൂഹം ചേർത്തുപിടിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)