പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
ലഹരി വില്പന നടത്തുന്നവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പുതു പൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം 30 വയസ്സ് എന്ന ചോട്ടാ ഹക്കീമിന്റെ വീട്ടിൽ നിന്നാണ് ബാത്റൂമിൽ ഒളിപ്പിച്ച നിലയിൽ 15 ഓളം വരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 8 വർഷം മുമ്പ് വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. ലഹരി ഇടപാടുകൾ നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊന്നാനി ഇൻസ്‌പെക്ടർ അഷ്‌റഫ് എസിന്റെ നിർദ്ദേശ പ്രകാരം പൊന്നാനി എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരി പ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് കഞ്ചാവ് ചെടികളും പ്രതി ഹക്കീമിനെയും പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍