മെജസ്റ്റിക് ജ്യല്ലേഴ്സ് നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, തിരഞ്ഞെടുപ്പ് പ്രവചന മൽസര വിജയികൾക്ക് സമ്മാനവിതരണവും നടത്തി.

ponnani channel
By -
0
തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും നഗരസഭ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സം।ഘടിപ്പിച്ച
പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള
 സമ്മാനദാനവും ഒരുക്കി തിരൂര്‍ മെജസ്റ്റിക്ക് ജ്വല്ലേഴ്‌സ്. ഷോറൂമില്‍ ഒരുക്കിയ പരിപാടി
 നഗരസഭാധ്യക്ഷന്‍ കീഴേടത്തില്‍ ഇബ്രാഹിം
 ഹാജി ഉദ്ഘാടനം ചെയ്തു.
 മെജസ്റ്റിക് ജ്വല്ലേഴ്‌സ്
 മാനേജിങ് പാര്‍ട്ണര്‍ അഹമ്മദ് പൂവില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി, വിദ്യാഭ്യാസ സ്ഥിരം സമിതി
 അധ്യക്ഷന്‍ യാസര്‍
 പൊട്ടച്ചോല, കൗണ്‍സിലര്‍മാരായ അഡ്വ. ഗഫൂര്‍ പി ലില്ലിസ്, നിര്‍മ്മലകുട്ടികൃഷ്ണന്‍, തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, ജനറല്‍ സെക്രട്ടറി സമദ് പ്ലസന്റ് തുടങ്ങിയവര്‍ സംസാരിച്ചു. മുഴവൻ
 നഗരസഭ കൗൺസിൽ
 അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.മെജസ്റ്റിക്
 ജ്വല്ലേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ അബ്ദുൾലത്തീഫ് പൂവില്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ്
 പ്രസിഡന്റ് പി. പി.
 അബ്ദുൾ റഹ്മാൻ, പി.എ.
 റഷീദ്, മമ്മി
 ചെറുതോട്ടത്തില്‍,
 സാഗര്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ ഒന്നാം സമ്മാനമായ സ്വര്‍ണ്ണ നാണയത്തിന് മലപ്പുറം സ്വദേശിനി എന്‍ സമീറയും രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്ക് വെളിമുക്ക് സ്വദേശി മാപ്പിളി ഖാദര്‍, ഒഴൂര്‍ സ്വദേശിനി മാടമ്പാട്ട് ആയിഷ എന്നിവരും അര്‍ഹരായി. 10പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)