ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി പരിപാടിയിൽ മന്ത്രി വി അബ്ദുറഹിമാൻ; ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി #VAbdurahiman #jamaateislami #

ponnani channel
By -
0
സകാത്ത് :മാനവികതയെ ഒരു മിപ്പിക്കുന്ന സാമൂഹിക സുരക്ഷ പദ്ധതി. സകാത്ത് കാമ്പയിൻ സമ്മേളനം മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.

താനൂർ:
രാജ്യത്ത് മതേതര - ജനാധിപത്യം നിലനിൽക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നിച്ചുനിൽക്കാനാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി ബഹു. വി. അബ്ദുറഹിമാൻ പ്രസ്താവിച്ചു. എക്കാലത്തും അങ്ങനെ നിലകൊണ്ടതാണ് കേരളത്തിന്റെ ചരിത്രം. ഉത്തരേന്ത്യയിൽ നിന്ന് മലയാള തുരുത്തിനെ വ്യത്യസ്തമാക്കുന്നതും അതുതന്നെ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും പാർശ്വവരിൽക്കരിക്ക പ്പെടുകയും ചെയ്തവരെ കൈപിടിച്ചുയർത്തുന്ന മഹത് സേവനമാണ് ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നത് എന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പ്രസ്താവിച്ചു. 

ഇസ്‌ലാമോഫോബിയയും സാമുദായിക ദ്രുവീകരണവും വ്യാപകമാകുന്ന കാലമാണിത്ത് വ്യക്തി-കുടുംബ- സാമൂഹ്യ ജീവിതത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ സ്വാമ്ശീകരിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കേണ്ടതും സാമുദായിക സൗഹാർദം ഊഷ്മളമാക്കേണ്ടതും നാം ഓരോരുത്തരുടെയും ബാധ്യതയാണെന്ന് സകാത്ത് കാമ്പയിൻ ഉദ്ഘാടനം നടത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി പ്രസ്താവിച്ചു. 
ഭൂമിയുടെ പരിപാലനം നിർവഹിക്കുകയും അതിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം നിർവഹിക്കേണ്ടവരാണ് മനുഷ്യ സമൂഹം. നിർമാണാത്മകമായ വിധമുള്ള സമ്പത്തിന്റെ വിനിയോഗം അതിൽ പ്രധാനമാണ്. 

ധനികർക്കിടയിൽ മാത്രം കറങ്ങിത്തിരിയേണ്ടതല്ല സമ്പത്ത്. അത് ദരിദ്രരിലേക്ക് ഇറങ്ങിവരാനുള്ള വഴി വെട്ടിത്തെളിക്കണം. അതാണ് സമത്വത്തിലേക്കുള്ള സ്വാഭാവികമായ വഴി. സകാത്ത് വ്യവസ്ഥയിലൂടെ അതിനുള്ള സംവിധാനമുണ്ടാക്കിയ മനുഷ്യപ്പറ്റുള്ള ജീവിത ദർശനമാണ് ഇസ്‌ലാം.

ഇസ്‌ലാമിക ഭരണാധികാരിയുള്ളിടങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കേണ്ടതാണ് സകാത്ത് ശേഖരണ വിതരണം. അതല്ലാത്തിടങ്ങളിൽ സാധ്യമായ അളവിൽ ബദൽ സംവിധാനങ്ങളുണ്ടാവണം. കാൽ നൂറ്റാണ്ട് മുമ്പ് സംസ്ഥാനാടിസ്ഥാനത്തിൽ ഈ ഉദ്ദേശ്യാർഥം രൂപീകൃതമായ സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. നൂറുകണക്കിന് നിർധന കുടുംബങ്ങളുടെ ജീവിതത്തിന് നിറം നൽകിയ മഹത് സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ താഴെ തട്ടിൽ ദാരിദ്ര്യം വർധിക്കുമ്പോൾ അവരെ കൈപിടിച്ചുയർത്തുന്ന സ്തുത്യർഹമായ സേവനമാണ് ബൈത്തുസ്സകാത്ത് കേരള രാജ്യത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു.
 അത് കൂടുതൽ മേഖലകളിലേക്ക് വികസിക്കേണ്ടിയിരിക്കുന്നു. ഇടത്തരം സാമ്പത്തിക നിലവാരത്തിലുള്ള, ആളുകളുടെ മുമ്പിൽ കൈനീട്ടാൻ അഭിമാനം സമ്മതിക്കാത്ത നിരവധി വ്യക്തികളും കുടുംബങ്ങളും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുമ്പോൾ അവരെ പ്രത്യേകം പരിഗണിക്കേണ്ട കാലമാണിതെന്നും, അതിന്നായി സമുദായം ഐക്യത്തോടെ നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്കർ മാഷ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാഫി ഹാജി, , ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് നസീമ കെ.ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് , ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സമീർ കാളികാവ് തുടങ്ങിയവർ സംസാരിച്ചു. ആസിഫലി ഖിറാഅത്ത് നടത്തി. വി.പി.എ.ഷാക്കിർ സ്വാഗതവും കെ.വി.ഫൈസൽ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)