തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിലെ അടുത്ത വർഷത്തെ പദ്ധതികളുടെ ആസൂത്രണത്തിന്റെ ഭാഗമായി നടന്ന വാർഡ് സഭകളും പ്രത്യേക ഗ്രാമസഭകളും കഴിഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ 12 ഓളം പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്തു. ഒട്ടുംപുറം കുട്ടികൃഷ്ണ മാരാർ സ്മാരക ഹാളിൽ നടന്ന പ്രത്യേക സഭകൾ നവീന ആശയങ്ങളുടെ കൈമാറ്റ വേദിയായി. വാണിജ്യ വ്യവസായ സഭ, ധനകാര്യസഭ, പ്രവാസി സഭ, ഭിന്നശേഷി സഭ, വയോജന സഭ, ആരോഗ്യസഭ, ഭക്ഷ്യ സഭ, പട്ടികജാതി സഭ, യുവജനസഭ, വിദ്യാഭ്യാസ സഭ, കർഷക സഭ, പാലിയേറ്റീവ് സഭ തുടങ്ങി 12 ഓളം പ്രത്യേക സഭകളാണ് പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. വ്യവസായ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും, ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സഭകളിൽ പ്രത്യേക ക്ലാസുകളും നടന്നു. സഭകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി ഫൗസിയ വി പി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹനീഫ ചെമ്മല,ഫാബി മോൾ കുണ്ടനി,വി. കെ.മുഹമ്മദ് ഷാഫി എന്ന ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി അബ്ബാസ്, സീനിയർ ക്ലാർക്ക് എം വി സുരേഷ് എന്നിവർ സംഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും വിവിധ സഭകളിലായി സംഗമിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ വികസന സെമിനാർ നടക്കും. കുരുക്കൾ പടി മദ്രസ ഓഡിറ്റോറിയത്തിലാണ് സെമിനാർ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷബ്ന കുളങ്ങര വീട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതവഹിക്കും. ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിവിധ സഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാം സെമിനാറിൽ പങ്കെടുക്കും.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍