പൊന്നാനി നഗരസഭയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായി കൊണ്ടിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി ഷെൽട്ടർ, സംവിധാനം കൊണ്ട് വരുന്നതിനും എ ബി സി പ്രോഗ്രാം തുടരുന്നതിനും ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിക്കുവാൻ തീരുമാനമായി,
ഇതിന്റെ ഭാഗമായി ജനപ്രതിനിധികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി നിലവിൽ വന്നു.
കമ്മിറ്റി അംഗങ്ങളായി
സി വി സുധ ചെയർമാൻ (നഗരസഭ ചെയർ പേഴസൺ)
ഷീജ വാസു കൺവീനർ (സീനിയർ വെറ്റിറനറി സർജൻ)
സി പി സക്കീർ ,വൈസ് ചെയർ പേഴസൺ
ടി കെ മശൂദ് ചെയർപേഴസൺ, വികസന കാര്യ സ്ഥിരം സമിതി, പി ഹസീന ചെയർപേഴസൺ,ക്ഷേമ കാര്യ സ്ഥിരം സമിതി ഷനിൽ കുമാർ ചെയർപേഴസൺ, ആരോഗ്യ കാര്യ സ്ഥിരം സമിതി, റീന പ്രകാശൻ ചെയർപേഴസൺ, മരാമത്ത് കാര്യ സ്ഥിരം സമിതി, സൗദാമിനി ടീച്ചർ ചെയർപേഴസൺ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി, കൗൺസിലർമാരായ പി ഷംസുദ്ധീൻ , ടി കെ അഷറഫ് ,ജിതിൻ സി , കെ സാദിക്ക് , ,ജയപ്രകാശ്, ശ്രീകല ചന്ദ്രൻ , മുനീബ് ഇല്ല്യാസ് മൂസ
സൗദാബി ലിൻസി , സജിറൂൺ സെക്രട്ടറി പൊന്നാനി നഗരസഭ എന്നിവരെ തെരഞ്ഞെടുത്തു
വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍