മനുഷ്യൻ തന്റെ ജീവിതം മുഴുവൻ അല്ലാഹുവിന്റെ കല്പനകൾക്ക് കീഴ്പ്പെടുത്തുന്നുവെന്ന ആത്മസമർപ്പണത്തിന്റെ മഹത്തായ പ്രതീകമാണ് ഹജ്ജ്...
സംസ്ഥാന ഹജജ് കമ്മറ്റി മുൻ അംഗം കെ എം മുഹമ്മദ് കാസിം കോയ...
പൊന്നാനി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പൊന്നാനി, തവനൂർ മണ്ഡലത്തിൽ നിന്നും ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് രാവിലെയും, ഉച്ചയ്ക്കുശേഷവുംആലത്തിയൂർ എം.ഇ.റ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
നൗഷാദ് മാടത്തിങ്ങൽ ഹജ്ജ് ട്രൈനർ) സ്വാഗതം പറഞ്ഞ്
പൊന്നാനി മണ്ഡലം ക്ലാസിൻ്റെ ഉദ്ഘാടനം മുൻ ഹജ്ജ് കമ്മിറ്റി അംഗം കാസിം കോയ ഉസ്താദ് നിർവ്വഹിച്ചു. തവനൂർ മണ്ഡലം ക്ലാസിൻ്റെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീൻകുട്ടിയും നിർവ്വഹിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കെ.കക്കൂത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഫാക്കൽറ്റിമാരായ സി.എം.അസ്ക്കർ, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ്, മണ്ഡലം ട്രൈനർമാരായ
മുഹമ്മദ് നസീർ, അലി മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.രണ്ടു മണ്ഡലങ്ങളിൽ നിന്ന് 424 ഹാജിമാർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍