പൊന്നാനി നഗരസഭയിലെ ജീവനക്കാരുടെ അഭാവം നിവേദനം നൽകി യൂത്ത്ലീഗ്....

ponnani channel
By -
0
പൊന്നാനി നഗരസഭയിൽ മാസങ്ങളായി ഹെൽത്ത് വിഭാഗത്തിലെ സി സി എം,റവന്യൂ വിഭാഗത്തിലെ ക്ലാർക്ക്, എഞ്ചിനീയറിങ് വിഭാഗത്തിലെ ഓവർസിയർ ഗ്രേഡ് 1,2,3, തുടങ്ങിയ തസ്തികകളിൽ ഉദ്യോഗസ്ഥന്മാരുടെ കുറവ് മൂലം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നഗര സഭയിൽ വരുന്ന പൊതു ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥയാണ്. 
 ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ സെക്രട്ടറിക്ക് പ്രതിഷേധ സൂചകമായി നിവേദനം നൽകി.ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു .

 മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട്, ഇല്യാസ് മൂസ, ജനറൽ സെക്രട്ടറി. അബ്ദുൽ റാഷീദ് നാലകത്ത്, ട്രഷറർ. അൻസാർ പുഴമ്പ്രം, നിയോജകമണ്ഡലം ഭാരവാഹി, എ എ. റൗഫ്.മുനിസിപ്പൽ ഭാരവാഹികളായ, മിദ്ലാജ് തയ്യിൽ, അനസ് കെ,ഷബീർ മരക്കടവ്,മഹറൂഫ്. ബാദുഷ, എന്നിവർ നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)