ധനകാര്യ ബിൽ 2025 പിൻവലിക്കുക

ponnani channel
By -
0
പെൻഷൻകാരെ പൂർണ്ണമായും പരിഷ്കരണത്തിൽ നിന്ന് പുറന്തള്ളുന്ന ധനകാര്യ ബിൽ 2025 അടിയന്തിരമായി പിൻവലിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ പൊന്നാനി ടൗൺ ബ്ലോക്ക് 34 - മത് വാർഷിക സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊന്നാനി കുറ്റിക്കാട് എൻ.ജി.ഒ.ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ടൗൺ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി. മോളി മാത്യു അധ്യക്ഷത വഹിച്ചു.
സമ്മേളനം KSSPU സംസ്ഥാന സെക്രട്ടറി ശ്രീ.സി.ജി. താരാനാഥൻ സംഘടനറിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു്‌ അഭിവാദ്യം ചെയ്തു പു.ക.സ.മേഖലാ സെക്രട്ടറി ശ്രീ.കെ.എം.ഇമ്പിച്ചിക്കോയ സംസാരിച്ചു.

KSSPU ടൌൺ ബ്ലോക്ക് സെക്രട്ടറി ശ്രീ‌ മതി. സി. സെ‌ൗദാമിനി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ശ്രീ. കെ.പി. സെയ്ഫുള്ള വരവ് ‌ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകൾക്കുശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു.

വരണാധികാരിയായ KSSPU മലപ്പുറം
ജില്ലാ കമ്മിറ്റി അംഗം ശ്രീ. വി.സി. രവീന്ദ്രൻ്റെ നിയന്ത്രണത്തിൽ അടുത്തവർഷത്തെ ഭാരവാഹികളായി പി. കെ. സദാനന്ദൻ (പ്രസിഡൻ്റ്) ,എ.രാമകൃഷ്ണൻ (സെക്രട്ടറി), കെ.പി.സെയ്ഫുള്ള (ട്രഷറർ) തുടങ്ങി 25 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തെരെഞ്ഞടുത്തു. 

ശ്രീ.ജയശങ്കർ കോച്ചത്ത് സ്വാഗതം പറഞ്ഞ സമ്മേളത്തിന് ശ്രീമതി.വി. കെ. ജ്യോതി കൃതജ്ഞത രേഖപ്പെടുത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)