അതിഥി തൊഴിലാളിയെ അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ തിരൂർ പോലീസ് പിടി കൂടി.

ponnani channel
By -
0
തിരൂർ :
 തിരൂർ ബിവറേജിന് സമീപം വെച്ച് അതിഥി തൊഴിലാളിയെ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂർ പോലീസ് പിടി കൂടി. അതിഥി തൊഴിലാളിയെ അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ തിരൂർ പോലീസ് പിടി കൂടി. എടരിക്കോട് ചുടലപ്പാറ സ്വദേശിയായ സൈമൺ എന്ന് വിളിക്കുന്ന
ഷമീർ, 25 വയസ്,
തെക്കുകര പുത്തൻ വീട്
എന്നയാളെയാണ് തിരൂർ പോലീസ് പിടികൂടിയത്. തലക്ക് അടിയേറ്റ അതിഥി തൊഴിലാളിക്ക് ഗുരുതരമായ പരിക്കാണ് ഉള്ളത് . പോലിസ് പ്രതിയെ പിടി കൂടി തിരൂർ ഗവൺമെൻറ് ആശുപത്രിയിൽ വച്ച് വൈദ്യ പരിശോധന നടത്തുന്ന സമയത്ത് ആശുപത്രിയിലെ കാത്രിക ഉപയോഗിച്ച് പ്രതി സ്വയം മുറിവേൽപ്പിക്കു കയുണ്ടായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ് .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)