പൊന്നാനി: മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ സംഘടിപ്പിച്ച പരിപാടി പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
റമദാൻ മാസത്തിന്റെ ആത്മീയതയും മാനവികതയും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന റമദാൻ കിറ്റ് വിതരണ പരിപാടി പൊന്നാനി മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നടന്നു. പരിപാടി പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിർധനരും അർഹരുമായ കുടുംബങ്ങൾക്കായി ഒരുക്കിയ സഹായകിറ്റുകൾ വിതരണം ചെയ്തുകൊണ്ട് സാമൂഹിക ഐക്യത്തിനും കരുണയ്ക്കും പ്രാധാന്യം നൽകുന്ന ശക്തമായ സന്ദേശമാണ് പരിപാടിയിലൂടെ ഉയർന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. റമദാൻ മാസം മനുഷ്യസ്നേഹത്തിന്റെയും പങ്കുവെയ്പ്പിന്റെയും മഹത്തായ സന്ദേശം സമൂഹത്തിന് നൽകുന്ന കാലഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാൻ കിറ്റ് വിതരണ പരിപാടി സയ്യിദ് സഹൽ ബാഫഖി തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ അക്കാദമി ചെയർമാൻ കെ. എം. മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു.
ഹാജി ഷാഹുൽഹമീദ് മൗലവി, ഹാജി ഇസ്മായിൽ അൻവരി, അലിസഅദി, അലി അഷ്കർ,ഉസ്മാൻ ഖാമിൽ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പൊന്നാനിയിലെ സാമൂഹിക സൗഹൃദവും സഹാനുഭൂതിയും ശക്തിപ്പെടുത്തുന്ന ഈ പരിപാടി പങ്കെടുത്തവരുടെ ശ്രദ്ധ നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍